ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തിൽ ഇതുവരെ 50 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ 25 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ഉത്തരാഖണ്ഡ് ദുരന്തം; 50 മൃതദേഹങ്ങൾ കണ്ടെത്തി - ഉത്തരാഖണ്ഡ് ദുരന്തം
തപോവൻ തുരങ്കത്തിൽ നിന്ന് അഞ്ച്, റെയ്‌നി ഗ്രാമത്തിൽ നിന്ന് ആറ്, രുദ്രപ്രയാഗിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്ന് മാത്രം 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തപോവൻ തുരങ്കത്തിൽ നിന്ന് അഞ്ച്, റെയ്‌നി ഗ്രാമത്തിൽ നിന്ന് ആറ്, രുദ്രപ്രയാഗിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 32 എഫ്ഐആറുകളാണ് കാണാതായവരുടെ പേരിൽ ഇതുവരെ രജിസ്റ്റർ ചെയ്‌തതെന്നും പ്രസ്‌താവനയിൽ പറയുന്നു.
ചമോലി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 23 മനുഷ്യാവയവങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചട്ടങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച സമിതി ഇതുവരെ 32 മൃതദേഹങ്ങളും 11 മനുഷ്യാവയവങ്ങളും പരിപൂർണ ആചാരങ്ങൾ നൽകി സംസ്‌കരിച്ചുവെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നുണ്ട്.