റായ്പൂർ: വിദേശ നിർമ്മിത സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഛത്തിസ്ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ അഞ്ച് പേരെ റായ്പൂർ യൂണിറ്റ് ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 42 കോടി രൂപ വിലപിടിപ്പുള്ള വസ്തുക്കൾ പിടിച്ചെടുത്തതായും ഇന്‍റലിജന്‍സ് വിഭാഗം അറിയിച്ചു.
വിദേശ നിർമിത സ്വർണക്കടത്ത്; അഞ്ച് പേർ അറസ്റ്റിൽ - റായ്‌പൂർ
18.18 കിലോഗ്രാം സ്വർണം, 4545 കിലോഗ്രാം വെള്ളി എന്നിവയാണ് റായ്പൂർ യൂണിറ്റ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.
മൊത്തം 18.18 കിലോഗ്രാം സ്വർണം, 4545 കിലോഗ്രാം വെള്ളി എന്നിവയാണ് ഡിആർഐ കണ്ടെടുത്തത്. കൊൽക്കത്തയിൽ നിന്ന് രാജ്‌നന്ദ്‌ഗാവിലേക്കുള്ള ട്രെയിനിലാണ് ഇവർ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ മോഹിനി ജുവലറിയുടെ പരിസരത്തുനിന്നും 545 കിലോഗ്രാം ഭാരമുള്ള വെള്ളി, സ്വർണ്ണ ബുള്ളിയന്‍ എന്നിവ പിടിച്ചെടുത്തു.
കസ്റ്റംസ് നിയമ പ്രകാരമാണ് ഇവ പിടിച്ചെടുത്തതെന്ന് ഡിആർഐ ഔദ്യോഗിക വാർത്തകുറിപ്പിൽ അറിയിച്ചു. നിലവിൽ സ്വർണ്ണവും വെള്ളിയും കടത്തുന്നതിൽ അഞ്ച് പേരുടെ പങ്ക് പുറത്തുവന്നിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.