ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്ഥിരീകരിച്ചത് 41,322 പുതിയ കൊവിഡ് -19 കേസുകൾ. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,54,940 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയ 87,59,969 പേരുൾപ്പടെ മൊത്തം 93,51,110 കേസുകൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 മരണങ്ങളും സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,200 ആയി ഉയർന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,57,605 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 13,8220,354 ആയി.
ഇന്ത്യയിൽ തൊണ്ണൂറ്റി മൂന്ന് ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 മരണങ്ങളും സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,200 ആയി ഉയർന്നു.
18,08,550 കേസുകളോടെ മഹാരാഷ്ട്രാണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനം. ഇതിൽ 87,969 സജീവ കേസുകളുണ്ട് . 46,898 മരണങ്ങളും ഉൾപ്പെടുന്നു. ഡൽഹിയിലെ കൊവിഡ് സ്ഥിതിഗതികൾ നേരിയ തോതിൽ മെച്ചപ്പെട്ടു. വെള്ളിയാഴ്ച 5,482 പുതിയ കൊവിഡ് -19 കേസുകളും 5,937 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 38,181 സജീവ കേസുകളും 5,09,654 റിക്കവറികളും 8,909 മരണങ്ങളും ഉൾപ്പെടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 5,56,744 ആയി. കേരളത്തിൽ 3,966 പുതിയ കൊവിഡ് -19 കേസുകളും 4,544 വീണ്ടെടുക്കലുകളും റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 63,885 ആയി വർധിച്ചു.
അതേസമയം, വാക്‌സിൻ വികസനവും നിർമാണ പ്രക്രിയയും അവലോകനം ചെയ്യുന്നതിനായി അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രി ഓഫീസ് അറിയിച്ചു.