രാജസ്ഥാനില്‍ നാല് വയസുകാരിക്ക് പീഡനം
കേസില്‍ ഇരുപത്താറുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ജയ്‌പൂര്‍: രാജസ്ഥാനില്‍ നാല് വയസുകാരിക്ക് പീഡനം. 26കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാലി ജില്ലയിലെ സദ്‌വാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു പെണ്‍കുട്ടി. കുട്ടി തനിച്ചായ സമയം നോക്കി ഒമരം നായ്‌ക്ക് എന്ന യുവാവ് ആളൊഴിഞ്ഞ വയലിലേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് എസ്‌എച്ച്ഒ ഭന്‍വാര്‍ ലാല്‍ വ്യക്തമാക്കി. ബുധനാഴ്‌ച രാത്രി തന്നെ പൊലീസ് പോക്‌സോ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്‌തു. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ഡിസ്‌ചാര്‍ജ് ചെയ്‌തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.