ബെംഗളുരു: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ കര്‍ണാടകയില്‍ നാല് പേര്‍ക്ക് ജിവപര്യന്തം തടവ്. ചിക്കമഗലൂരു കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും കോടതി വിധിച്ചു. ഗണേഷ്, കബീര്‍, വിനോദ് കുമാര്‍, അബ്‌ദുള്‍ മജീദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഏപ്രില്‍ 2015 ന് ശ്രീങ്കേരിയില്‍ വച്ചാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്‌ത് മടങ്ങുകയായിരുന്ന യുവതിയെ ഇരുചക്ര വാഹനത്തിലെത്തിയ കബീര്‍, മജീദ് എന്നിവര്‍ അഡ്രസ് ചോദിക്കാനെന്ന വ്യാജേനെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് മജീദ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗണേഷിന്‍റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വൈരാഗ്യമായിരുന്നു ആസിഡ് ആക്രമണത്തിന് പിന്നില്‍.