ന്യൂഡൽഹി:ഹെറോയ്ന്‍ കടത്തില്‍ ഒരു അഫ്‌ഗാന്‍ പൗരൻ ഉൾപ്പെടെ നാലുപേരെ പിടികൂടി ഡല്‍ഹി പൊലീസ്. ഇവരില്‍ നിന്നും 2,500 കോടി രൂപയുടെ 350 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിൽ നിന്നും മുംബൈ, മധ്യപ്രദേശ് വഴി മയക്കുമരുന്ന് ഡല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു.
ജമ്മു കശ്‌മീര്‍ അനന്ത്നാഗ് സ്വദേശി റിസ്വാൻ അഹമ്മദ്, പഞ്ചാബിലെ ജലന്ധർ സ്വദേശികളായ ഗുര്‍പ്രീത് സിങ്, ഗുര്‍ജേത് സിങ് അഫ്ഗാനിസ്ഥാന്‍ സ്വദേശി ഹസ്രത്ത് അലി എന്നിവരാണ് പിടിയിലായത്. 2019 ല്‍ സ്‌പെഷ്യൽ സെൽ 330 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഇതിനുശേഷം, പിടിച്ചതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് ചരക്കാണ് ഇതെന്ന് പൊലീസ് പറഞ്ഞു.