ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ലോകത്തിൽ ഏറ്റവും ഉയർന്ന നിലയിൽ തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായത് 3,32,730 പേര്‍. ഇന്നലെയാണ് യുഎസിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന കൊവിഡ് കണക്ക് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇന്നലെ കൊവിഡ് ബാധിച്ചത് 3,14,835 പേർക്കായിരുന്നു.
രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്ന് ലക്ഷം കവിഞ്ഞു
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24,28,616 ആണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചവർ 2,263 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,86,920 ആയി. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമവും ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്‌തതയും വെല്ലുവിളിയായി നിലനിൽക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. മഹാരാഷ്‌ട്രയിലാവട്ടെ ഓക്‌സിജൻ ചോർച്ചയും കൊവിഡ് ആശുപത്രിയിലെ തീപിടിത്തവും മൂലം നിരവധി പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇന്നത്തെ കണക്കുകൂടി പുറത്തു വന്നതോട രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,62,63,695 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,36,48,159 ആണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24,28,616 ആണ്. ഇതുവരെ രാജ്യത്ത് 13,54,78,420 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.