ഒഡിഷയിലെ സ്‌കൂളിൽ 32 വിദ്യാർഥികൾക്ക് കൊവിഡ് - ഒഡിഷയിലെ സ്‌കൂളിൽ വിദ്യർഥികൾക്ക് കൊവിഡ്
രോഗം സ്ഥിരീകരിച്ച വിദ്യാർഥികളെല്ലാവരും ഹോസ്റ്റലിൽ താമസിക്കുന്നവരാണ്
ഒഡിഷയിലെ സ്‌കൂളിൽ 32 വിദ്യർഥികൾക്ക് കൊവിഡ്
ഭുവനേശ്വർ: ഒഡിഷയിലെ പ്രഗതി സയൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 32 വിദ്യാർഥികൾക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ച വിദ്യാർഥികളെല്ലാവരും ഹോസ്റ്റലിൽ താമസിക്കുന്നവരാണ്. ഇവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ഇതോടെ മറ്റ് വിദ്യാർഥികളുടെ സാമ്പിൾ ശേഖരിക്കാൻ തുടങ്ങി. ജില്ലാ ഭരണകൂടം സ്‌കൂൾ പൂട്ടി മുദ്രയിട്ടു.