കേരളം

kerala

ETV Bharat / bharat

ട്രാക്ടർ റാലി; ചെങ്കോട്ടയിൽ കുടുങ്ങിയ 300 പേരെ രക്ഷപ്പെടുത്തി

പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിദേയമാക്കി കുടുങ്ങിയവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഡിസിപി (നോർത്ത്) ആന്റോ അൽഫോൻസ് പറഞ്ഞു.

R Day artiste  Red Fort  Republic Day  Delhi Police  Tractor march  Violence on Republic day  Mughal era monument  tractor rally  Red Fort premises  ITO area  ന്യൂഡൽഹി  കർഷകരുടെ ട്രാക്ടർ റാലി  ദേശീയ തലസ്ഥാനം  ട്രാക്ടർ റാലി  ചെങ്കോട്ടയിൽ കുടുങ്ങിയ 300 പേരെ രക്ഷപ്പെടുത്തി
ട്രാക്ടർ റാലി; ചെങ്കോട്ടയിൽ കുടുങ്ങിയ 300 പേരെ രക്ഷപ്പെടുത്തി

By

Published : Jan 27, 2021, 10:25 AM IST

ന്യൂഡൽഹി:ദേശീയ തലസ്ഥാനത്ത് നടന്ന കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്ന് ചെങ്കോട്ടയിൽ കുടുങ്ങിയ 300 പേരെ രക്ഷപ്പെടുത്തി. അക്രമികൾ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറുകയും കൊടി ഉയർത്തുകയും ചെയ്തതോടെ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലവിൽ വന്നിരുന്നു. ഇതോടെയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള മുന്നൂറോളം കലാകാരന്മാർ ചെങ്കോട്ടയിൽ കുടുങ്ങുകയായിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി കുടുങ്ങിയവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഡിസിപി (നോർത്ത്) ആന്‍റോ അൽഫോൻസ് പറഞ്ഞു.

കൂടുതൽ വായിക്കാൻ: ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ്

ട്രാക്ടർ റാലിക്കെത്തിയ കർഷകർ പലയിടങ്ങളിലും അക്രമാസക്തരായതിനെ തുടർന്ന് കർഷകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു. കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 86 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ആതീവ ഗുരുതരണമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു. മുന്നറിയിപ്പ് നൽകിയെങ്കിലും കർഷകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു.

കൂടുതൽ വായിക്കാൻ: കർഷക പ്രതിഷേധം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 86 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ആതീവ ഗുരുതരണമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details