കേരളം

kerala

ETV Bharat / bharat

അലിഗഡ്‌ സര്‍വകലാശാലയില്‍ കൊവിഡ്‌ ബാധിച്ച്‌ 44 പേർ മരിച്ചു

സർവകലാശാലയിലെ കൊവിഡ്‌ മരണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ വൈസ്‌ ചാൻസലർ താരിഖ്‌ മൻസൂർ ഐസിഎംആറിന്‌ കത്തെഴുതി.

അലിഗഡ്‌ സര്‍വകലാശാലയില്‍ കൊവിഡ്‌ ബാധിച്ച്‌ 44 പേർ മരിച്ചു
അലിഗഡ്‌ സര്‍വകലാശാലയില്‍ കൊവിഡ്‌ ബാധിച്ച്‌ 44 പേർ മരിച്ചു

By

Published : May 12, 2021, 7:44 AM IST

ന്യൂഡൽഹി: അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ കൊവിഡ്‌ ബാധിച്ച്‌ 44 പേർ മരിച്ചു. 26 പ്രൊഫസർമാര്‍ക്കും 18 ജീവനക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. വകഭേദം വന്ന വൈറസാണ്‌ മരണകാരണമെന്നാണ്‌ സംശയം. സർവകലാശാലയിലെ കൊവിഡ്‌ മരണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട് വൈസ്‌ ചാൻസലർ താരിഖ്‌ മൻസൂർ ഐസിഎംആറിന്‌ കത്തെഴുതി. ഇദ്ദേഹത്തിന്‍റെ സഹോദരനും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്‌. ജീവഹാനി സംഭവിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച്‌ സിഎസ്‌ഐആറിലേക്ക്‌ അയച്ചു.

പോസ്റ്റ് ഹാർവെസ്റ്റ് എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫ. മുഹമ്മദ് അലി ഖാൻ (60), പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ പ്രൊഫ. കാസി മുഹമ്മദ് ജംഷെദ്‌ (55), സൈക്കോളജി വിഭാഗം പ്രൊഫസർ സാജിദ് അലി ഖാൻ (63), മ്യൂസിയം ഡിപ്പാർട്ട്‌മെന്‍റ്‌ ചെയർമാൻ മുഹമ്മദ് ഇർഫാൻ (62) ഉള്‍പ്പെടെയുള്ളവരെയാണ് കൊവിഡ് കവര്‍ന്നത്. ഏകദേശം 30,000 ത്തോളം വിദ്യാർഥികളാണ്‌ സര്‍വകലാശാലയുടെ ഭാഗമായുള്ളത്.

ABOUT THE AUTHOR

...view details