ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 25,404 പുതിയ കൊവിഡ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 3,32,89,579 ആയി. അതേസമയം, 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 37,127 പേര്‍ രോഗമുക്തി നേടി. 339 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ, ആകെ മരണം 4,43,213 ആയി ഉയർന്നു.