റാഞ്ചി: ജാർഖണ്ഡ് സർക്കാരിന്‍റെ രണ്ടാം വാർഷിക ആഘോഷത്തിൽ ജനപ്രിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ. അടുത്ത റിപ്ലബ്ലിക് ദിനം (ജനുവരി 26) മുൽ ഇരുചക്ര വാഹനങ്ങൾക്ക് ഇന്ധനവിലയിൽ 25 രൂപ സബ്‌സിഡി അനുവദിക്കാൻ സർക്കാർ തീരുമാനം.
ഇരുചക്രവാഹനങ്ങൾ മാത്രമുള്ള പാവപ്പെട്ടവർക്ക് ഇന്ധനവില വർധനവ് കനത്ത തിരിച്ചടിയാണെന്നും റേഷൻ കാർഡ് പരിഗണന ക്രമത്തിൽ ബാങ്ക് അക്കൗണ്ട് വഴിയാകും സബ്‌സിഡി തുക നൽകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് മധ്യവർഗത്തെയും പാവപ്പെട്ടവരെയും സാരമായി ബാധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.