തൂത്തുക്കുടി:തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ആംബെർഗ്രിസ് (തിമിംഗലത്തിന്‍റെ ഛർദി) പിടിച്ചെടുത്തു. സംഭവത്തിൽ കടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. തിരുനെൽവേലി സ്വദേശി സദാം ഹുസൈൻ, മീനാക്ഷിപുരം സ്വദേശി പെരിയസാമി, തിരുനെൽവേലി സ്വദേശി പ്രഭാകരൻ എന്നിവരാണ് പിടിയിലായത്.
തൂത്തുക്കുടിയിൽ 23 കിലോ ആംബെർഗ്രിസ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ - തിമിംഗലത്തിന്‍റെ ഛർദി
തിരുനെൽവേലി സ്വദേശി സദാം ഹുസൈൻ, മീനാക്ഷിപുരം സ്വദേശി പെരിയസാമി, തിരുനെൽവേലി സ്വദേശി പ്രഭാകരൻ എന്നിവരാണ് പിടിയിലായത്.
തൂത്തുക്കുടിയിൽ 23 കിലോ ആംബെർഗ്രിസ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വ്യാഴാഴ്‌ച നടത്തിയ വാഹന പരിശോധനയിലാണ് ഒരു ബാഗിൽ ഒളിപ്പിച്ച നിലയിൽ ആംബെർഗ്രിസ് കണ്ടെടുത്തത്. പ്രതികളെ ഈ മാസം 25ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് മൂവരെയും പെരുറാണി ജയിലിലേക്ക് മാറ്റി.
ALSO READ:വീണ്ടും തിമിംഗലത്തിന്‍റെ ഛർദി വിൽക്കാൻ ശ്രമം; 5 കോടിയുടെ ആംബര്‍ഗ്രിസ് പിടിച്ചെടുത്തു