ലക്‌നൗ: യുപിയില്‍ 1,381 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,987 ആയി. സംസ്ഥാനത്ത് ഇതുവരെ 5,59,409 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,022 പേര്‍ക്ക് രോഗം ഭേദമായി. 5,30,854 പേര്‍ ഇതുവരെ രോഗമുക്തരായി.
യുപിയില്‍ 1,381 പുതിയ കൊവിഡ് ബാധിതര്‍ - covid rate up
24 മണിക്കൂറിനിടെ 21 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു
യുപിയില്‍ 1,381 പുതിയ കൊവിഡ് ബാധിതര്‍
നിലവില്‍ 20,568 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ചൊവ്വാഴ്‌ച മാത്രം 1.44 ലക്ഷം പേര്‍ക്ക് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ 195 പേരും ലക്‌നൗവില്‍ നിന്നാണ്. 113 പേര്‍ വാരണാസിയില്‍ നിന്നും 102 പേര്‍ ഖാസിയാബാദില്‍ നിന്നുമാണ്.