മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലീനോ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ്. ഏറ്റവും വില്‍പ്പനയുള്ള ആദ്യ മൂന്ന് ബ്രാന്‍ഡുകളിലൊന്നായി ബലീനോ മിക്കപ്പോഴും ഇടംപിടിക്കാറുണ്ട്. ആദ്യമായി ഈ കാര്‍ മാരുതി സുസൂക്കി പുറത്തിറക്കുന്നത് 2015ലാണ്.
2019ല്‍ ബലീനോ മോഡലില്‍ കമ്പനി പരിഷ്കാരം വരുത്തി. എന്നാല്‍ ഈ വര്‍ഷം വലിയ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി. ഈ മാസം 23(23.02.2022)നാണ് ബലീനോയുടെ പരിഷ്കരിച്ച മോഡലുകള്‍ കമ്പനി പുറത്തുവരുന്നത്.
സിഗ്‌മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ മോഡലുകളില്‍ പരിഷ്കരണം ഉണ്ടാവും. ഈ മോഡലുകളെ തന്നെ 11ആയി വീണ്ടും തരംതിരിക്കും. അതില്‍ അഞ്ചെണ്ണം ഓട്ടോമാറ്റിക് ഗിയര്‍ ഉള്ളതും (Automated Manual Transmission) ആറെണ്ണം ഗിയര്‍ ആവശ്യമായതും(manual ) ആയിരിക്കും. ഈ മോഡലുകള്‍ വെള്ളി, ചാര, ചുവപ്പ്, നീല നിറങ്ങളില്‍ ലഭ്യമാക്കും.
ബലീനോ സിഗ്‌മ 2022
ബലീനോയുടെ അടിസ്ഥാന മോഡലാണ് സിഗ്‌മ. പ്രൊജക്റ്റര്‍ ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറകള്‍, ബോഡി കളര്‍ ബമ്പറുകള്‍, ഡ്യുയല്‍ എയര്‍ബാഗുകള്‍, കവറില്ലാത്ത സ്റ്റില്‍ വീലുകള്‍ എന്നിവയാണ് സിഗ്‌മയിലെ പ്രധാന പ്രത്യേകതകള്‍.
ഈ സിഗ്‌മ അടിസ്ഥാന മോഡലിനെ പരിഷ്കരിച്ച മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ പരിഷ്കരിച്ച മോഡലില്‍ സ്പീഡോ മീറ്ററില്‍ ഒരു പാട് പ്രത്യേകതകളാണ് ഉള്ളത്. സ്പീഡോമീറ്ററില്‍ ടാക്കോമീറ്ററും(tachometer) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷാഫ്റ്റിന്‍റെ റൊട്ടേഷന്‍ സ്പീഡ് കണക്കാക്കുന്നതാണ് ടാക്കോമീറ്റര്‍. സ്പീഡോമീറ്ററിന് ടിഎഫ്‌ടി ഡിസ്പ്ലേയാണ്(Thin-film-transistor liquid-crystal display). ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റ് പവര്‍ സ്റ്റിയറിങ് തുടങ്ങിയവയും സിഗ്‌മയുടെ പരിഷ്കരിച്ച പതിപ്പിന്‍റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.