ജമ്മു: ജമ്മു കശ്‌മീരില്‍ 20 കാരൻ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ചു. രജൗരി ജില്ലയിലാണ് സംഭവം. രാജ്‌ധാനി ഗ്രാമത്തിലെ അജാസ് ദാർ എന്നയാളാണ് മരിച്ചത്. ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്.
തിങ്കളാഴ്‌ച രാത്രിയാണ് ആക്രമണമുണ്ടായത്. മുരാദ്‌പൂരില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ അജാസിനെ മർദിച്ചത്. എരുമയുമായി വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ഗോസംരക്ഷകരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി.