ലഖ്നൗ:യുപിയിലെ നോയിഡയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. 150 കുടിലുകള്‍ കത്തി നശിച്ചതായും പൊലീസ് പറഞ്ഞു. ബെഹ്‌ലോപൂർ ഗ്രാമത്തിനടുത്തുള്ള ജെജെ ക്ലസ്റ്ററിൽ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
നോയിഡയില്‍ വന്‍ തീപിടുത്തം ; രണ്ട് കുട്ടികള്‍ മരിച്ചു - തീപിടുത്തം
മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഒരു ഡസനോളം അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമായതായും സെന്‍ട്രല്‍ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തീ പിടിത്തത്തിന്‍റെ യഥാർഥ കാരണം പരിശോധിച്ച് വരുന്നതായും ഹരീഷ് ചന്ദർ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.