ഹൈദരാബാദ്: വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് ഇന്ത്യയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഷംഷാബാദ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവും ഡോളറും കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്. എന്നാല്‍ യുഎസ് ഡോളര്‍ ദുബൈയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു എന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഷംഷാബാദ് വിമാനത്താവളം വഴി വന്‍ കള്ളക്കടത്ത്; സ്വര്‍ണവും ഡോളറും പിടികൂടി - ഡോളര്‍
ഏകദേശം ഒന്നേകാല്‍ കോടി രൂപ വിലവരുന്ന രണ്ടര കിലോഗ്രാം സ്വര്‍ണമാണ് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത്. 30,000 യുഎസ് ഡോളറാണ് ദുബൈയിലേക്ക് കടത്താന്‍ ശ്രമിക്കവെ പിടിച്ചെടുത്തത്
ഷംഷാബാദ് വിമാനത്താവളം വഴി വന്‍ കള്ളക്കടത്ത്; സ്വര്‍ണവും ഡോളറും പിടിയില്‍
ഏകദേശം ഒന്നേകാല്‍ കോടി രൂപ വിലവരുന്ന രണ്ടര കിലോഗ്രാം സ്വര്‍ണമാണ് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത്. മിക്സര്‍ ഗ്രൈന്‍ററിന്‍റെ മോട്ടോറുകളിലും കട്ടിങ് മോട്ടോറുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30,000 യുഎസ് ഡോളറാണ് ദുബൈയിലേക്ക് കടത്താന്‍ ശ്രമിക്കവേ പിടികൂടിയത്.