ന്യൂഡല്‍ഹി: ജര്‍മനിയില്‍ നിന്നും ആദ്യ ബാച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി. എയര്‍ ഇന്ത്യ എ120 വിമാനത്തിലാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ രാജ്യത്തെത്തിച്ചതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജന്‍ അരിച്ചെടുക്കാന്‍ കഴിയുന്നവയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍.
ജര്‍മനിയില്‍ നിന്നും ആദ്യ ബാച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി - ജര്‍മനിയില്‍ നിന്നും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍
എയര്‍ ഇന്ത്യ എ120 വിമാനത്തിലാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ രാജ്യത്തെത്തിച്ചതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
അതേ സമയം എയര്‍ ഇന്ത്യ, സ്‌പൈസ് എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവ വഴി ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് 1000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളില്‍ 2000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് സ്‌പൈസ് ജെറ്റ് എത്തിച്ചത്. അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്നര ലക്ഷത്തിലധികം കേസുകളാണ് അടുത്ത ദിവസങ്ങളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം രോഗികള്‍ക്കായുള്ള ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായിരുന്നു.
കൂടുതല്‍ വായനയ്‌ക്ക് ; ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ജര്‍മനി : ഓക്‌സിജനും മരുന്നുകളും നല്‍കും