ഐസ്വാൾ: സംസ്ഥാനത്ത് പുതുതായി 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇതോടെ ആകെ കൊവിഡ് ബാധിതർ 3,806 ആയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഐസ്വാളിൽ പത്ത് പേർക്കും സെർച്ചിപ്പിലും ലോങ്‌റ്റ്‌ലായിലും നാല് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. അസം റൈഫിൾസ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ ലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
മിസോറാമിലെ കൊവിഡ് ബാധിതർ 3,806 കടന്നു
സംസ്ഥാനത്ത് നിലവിൽ 434 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും ഇതുവരെ 3,367 പേർ രോഗമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് 434 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും 3,367 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറിൽ 1,447 കൊവിഡ് പരിശോധനയാണ് നടത്തിയത്. 1,48,003 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയതെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 41,322 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,54,940 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയ 87,59,969 പേരുൾപ്പടെ മൊത്തം 93,51,110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 മരണങ്ങളും സ്ഥിരീകരിച്ചു