കേരളം

kerala

ETV Bharat / bharat

ഇ സിഗരറ്റ് തര്‍ക്കം: 17കാരനെ കൊന്ന് സുഹൃത്ത് ട്രാവല്‍ ബാഗിലാക്കി - മംഗല്‍പുരിയില്‍ കാണാതായ 17 വയസ്സുക്കാരന്‍റെ മൃതദേഹം ട്രാവല്‍ ബാഗില്‍

വടക്ക് പടിഞ്ഞാറന്‍ മംഗല്‍പുരിയില്‍ കാണാതായ 17 വയസ്സുക്കാരന്‍റെ മൃതദേഹം ട്രാവല്‍ ബാഗില്‍ അടച്ച നിലയില്‍. കഴുത്ത് മുറിച്ച് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം.സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

boy killed minor
17 കാരന്‍റെ മൃതദേഹം ട്രാവല്‍ ബാഗില്‍

By

Published : Mar 26, 2022, 3:53 PM IST

ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മംഗല്‍പുരിയില്‍ കാണാതായ 17വയസുകാരന്‍റെ മൃതദേഹം ട്രാവല്‍ ബാഗില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മംഗല്‍പുരി തെരുവിലാണ് ട്രാവല്‍ ബാഗ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം.

പൊലീസ് നടത്തിയ പരിശോധനയില്‍ രോഹിണി സെക്ടര്‍ ഒന്നില്‍ താമസിക്കുന്ന 17കാരന്‍റെതാണ് മൃതദേഹമെന്ന് കണ്ടെത്തി.ഇ-സിഗരറ്റ് വലിക്കുന്നതിനെ കുറിച്ച് സുഹൃത്തുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 17കാരനെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കിരുന്നു.

also read :മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്ററോളം ; അന്വേഷണം

തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് വെള്ളിയാഴ്ച്ച ട്രാവല്‍ ബാഗിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details