കേരളം

kerala

ETV Bharat / bharat

ഗാസിയാബാദിലെ 17 സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു

17 സ്വകാര്യ ആശുപത്രികളിലായി 200 ഐസിയു, 2000 കിടക്കകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 958 ക്വാറൻ്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് അജയ്‌ ശങ്കർ പാണ്ഡെ അറിയിച്ചു.

17 pvt hospitals to treat COVID-19 patients in Ghaziabad: Official  COVID-19 patients in Ghaziabad  COVID-19 cases  കൊവിഡ് ആശുപത്രി  ഗാസിയാബാദ്
ഗാസിയാബാദിലെ 17 സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു

By

Published : Apr 10, 2021, 12:39 PM IST

ലക്‌നൗ:ഗാസിയാബാദിലെ 17 സ്വകാര്യ ആശുപത്രികൾ കൂടി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. 17 സ്വകാര്യ ആശുപത്രികളിലായി 200 ഐസിയു, 2000 കിടക്കകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 958 ക്വാറൻ്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് അജയ്‌ ശങ്കർ പാണ്ഡെ അറിയിച്ചു. വെൻ്റിലേറ്റർ സൗകര്യമുള്ള 250 ഐസിയു കിടക്കകൾ ഉൾപ്പെടെ 3,000 കിടക്കകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ 861 നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.

മുറാദ് നഗറിലെ സൂര്യ ആശുപത്രി, മീററ്റ്-ദില്ലി റോഡിലെ ആർ‌കെജിഐടി കോളജ്, ട്രോണിക്ക സിറ്റിയിലെ അവാസ് വികാസ് പരിഷത്തിൻ്റെ അതിഥി മന്ദിരം, ദുഹായിലെ ജാൻഹിത് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ദർ ഗാരിയിലെ ഹൈടെക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ താൽക്കാലിക ക്വാറൻ്റൈൻ കേന്ദ്രങ്ങളാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

ലാൽ കുവാനിലെ എബിഇഎസ് കോളജ്, ദാസ്‌നയിലെ ഗ്ലോബൽ ലോ കോളേജ്, ദുഹായിലെ ആർഡി കോളജ്, ഗോവിന്ദ്‌പുരത്തെ ഐഡിയൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നിലവിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങളാണ്.

ABOUT THE AUTHOR

...view details