ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.17 ദശലക്ഷമായി. ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 മരണം റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ആശങ്ക ഒഴിയാതെ ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 16,838 പേര്‍ക്ക് - 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരിച്ചു.
ഇന്ത്യയില്‍ ഇതുവരെ 1,57,548 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 മരണം റിപ്പോര്‍ട്ട് ചെയ്തു
കൊവിഡ് ആശങ്ക ഒഴിതെ ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 16,838 പേര്‍ക്ക്
നിലവില്‍ 1,76,319 സജീവ കൊവിഡ് കേസുകളാണുള്ളത്. 1,08,39,894 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയരായി. 24 മണിക്കൂറിനുള്ളില്‍ മാത്രം 13.8 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഇതുവരെ 115.5 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 2.5 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോകത്ത് എല്ലാ രാജ്യങ്ങളിലുമായി 2.5 ദശലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.