ഹൈദരാബാദ്: തെലങ്കാനയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനഞ്ചുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.
ബുധനാഴ്ച ഉച്ചഭക്ഷണ സമയത്ത് സഹപാഠികളിലൊരാളുടെ നേരെ വിദ്യാര്‍ഥി പേപ്പർ ബോൾ എറിയുകയും ഇതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിനിടെ, മറ്റൊരു വിദ്യാർഥിയുടെ അടിയേറ്റ പതിനഞ്ചുകാരന് ബഞ്ചിൽ അടിച്ചുവീണു. മര്‍ദനത്തെ തുടര്‍ന്നാണോ ബഞ്ചിൽ ഇടിച്ചാണോ മരണം സംഭവിച്ചതെന്ന കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജൂബിലി ഹിൽസ് പൊലീസ് പറഞ്ഞു.