കേരളം

kerala

തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്: 13 മരണം

By

Published : Jun 17, 2021, 8:55 PM IST

കഴിഞ്ഞ 24 മണിക്കൂറിൽ 1,933 പേർ രോഗമുക്തി നേടി.

92 new COVID19 cases  13 deaths and 1  933 recoveries reported in Telangana today;  തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്  കൊവിഡ്  രോഗമുക്തി  Telangana covid update
തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്: 13 മരണം

ഹൈദരാബാദ്:തെലങ്കാനയിൽ പുതുതായി 1,492 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 13 മരണവും സ്ഥിരീകരിച്ചു. 1,933 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,09,417 ആയി.

അതേസമയം രാജ്യത്ത് ഇന്ന് 67,208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ്‌ ബാധിച്ചവരുടെ എണ്ണം 2,97,00,313 ആയി. 1,03,570 രോഗികള്‍ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

Read more: തമിഴ്നാട്ടിൽ 9118 പേർക്ക് കൂടി കൊവിഡ്

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670 ആയി. 8,26,740 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,330 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 3,81,903 ആയി.

ABOUT THE AUTHOR

...view details