ഭോപാൽ: ബിജെപി നേതാവും രാജ്യസഭ എംപിയുമായ ജോതിരാദിത്യ സിന്ധ്യക്ക് എസ്കോർട്ട് നൽകാത്തതിന് 14 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്വാളിയർ സന്ദർശത്തിന് എത്തിയ സിന്ധ്യക്ക് എസ്കോർട്ട് ഒരുക്കാത്തതിനാണ് മൊറീന, ഗ്വാളിയാർ ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിന്ധ്യക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ഉള്ളത്.
ഞായറാഴ്ചയാണ് സംഭവം. ജോതിരാദിത്യ സിന്ധ്യയുടെ വാഹനവ്യൂഹമാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു വാഹന വ്യൂഹനത്തിനാണ് മൊറീന പൊലീസ് അകമ്പടി പോയത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കടക്കുമ്പോൾ അവിടുത്തെ പൊലീസിന് അകമ്പടി കൈമാറണം. എന്നാൽ ഇവിടെ പൊലീസിന് പിഴവ് സംഭവിച്ചതിനാൽ ഗ്വാളിയാർ പൊലീസിന് അകമ്പടി കൈമാറാൻ സാധിച്ചില്ല. ഇതോടെ സിന്ധ്യയുടെ വാഹനവ്യൂഹം എസ്കോർട്ട് ഇല്ലാതെ കടന്നുപോവുകയായിരുന്നു.