അമരാവതി: ആന്ധ്രാപ്രദേശിലെ അനന്താപൂരിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് 14 കൊവിഡ് രോഗികൾ മരിച്ചു. ജോയിന്‍റ് കലക്‌ടർ നിഷാന്ത് കുമാറും എംഎൽഎ അവന്ത വെങ്കടരാമി റെഡ്ഡി ആശുപത്രി സന്ദർശിച്ചു. സംഭവം നിർഭാഗ്യകരമാണെന്നും ജോയിന്‍റ് കലക്‌ടറോട് റിപ്പോർട്ട് തേടിയെന്നും എംഎൽഎ പ്രതികരിച്ചു. ഓക്‌സിജൻ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ മരിച്ചവരുടെ കുടുംബാംഗങ്ങൾ മരണം ഓക്‌സിജൻ ക്ഷാമത്തെ തുടർന്നാണെന്ന് ആരോപിച്ചു. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഓക്‌സിജൻ ക്ഷാമം: ആന്ധ്രാപ്രദേശിൽ 14 മരണം - ഓക്‌സിജൻ ക്ഷാമം
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ഓക്‌സിജൻ ക്ഷാമം: ആന്ധ്രാപ്രദേശിൽ 14 മരണം