ഭുവനേശ്വർ: ഒഡിഷയിൽ 120 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചതായും ജയിൽ ഡി.ഐ.ജി ശുഭകാന്ത മിശ്ര അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റി. 449 തടവുകാരെ 90 ദിവസത്തെ പരോളിൽ വിട്ടയച്ചു. പട്‌നഗഡ് സബ് ജയിലും ബെർഹാംപൂർ ജയിലിലെ ഒരു സെല്ലും കൊവിഡ് കെയർ സെന്‍ററായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഒഡിഷയിൽ 120 തടവുകാർക്ക് കൊവിഡ്
പട്‌നഗഡ് സബ് ജയിലും ബെർഹാംപൂർ ജയിലിലെ ഒരു സെല്ലും കൊവിഡ് കെയർ സെന്‍ററാക്കി.
ഒഡീഷയിൽ 120 തടവുകാർക്ക് കൊവിഡ്
കൂടുതൽ വായനക്ക്:ഒഡിഷയിൽ 21 വിചാരണ തടവുകാർക്ക് കൊവിഡ്
അതേസമയം സംസ്ഥാനത്ത് 10,649 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 576, 297 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 19 പേർ മരിച്ചതോടെ കൊവിഡ് മൂലമുള്ള ജീവഹാനി 2,251 ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 473,680 പേര്‍ക്കാണ് രോഗമുക്തി.