ലുധിയാന/ പഞ്ചാബ്: ലുധിയാനയിൽ പതിനൊന്ന് വയസുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്കെതിരെ തെരച്ചിൽ തുടർന്ന് പൊലീസ്. ലുധിയാനയിലെ മച്ചിവാഡ പട്ടണത്തിലാണ് കേസിനാസ്‌പദമായ സംഭവം. ഫാക്‌ടറിയിൽ ഒരുമിച്ച് ജോലിചെയ്യുകയായിരുന്ന യുവാവ് വിവാഹ വാഗ്‌ദാനം നൽകി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വീട്ടുകാർ പ്രതിയെ സമീപിച്ചെങ്കിലും ഇയാൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് വീട്ടുകാർ ഈ സംഭവം തങ്ങളുടെ അയൽവാസിയോട് പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയെ അയൽവാസി കൂടെക്കൂട്ടി മാസങ്ങളോളം കൂടെനിർത്തി. എന്നാൽ അവിടെ അവർ പ്രതിക്കനുകൂലമായി പ്രവർത്തിച്ച് പെണ്‍കുട്ടിയെ തുടർന്നും പീഡനത്തിനിരയാക്കുകയായിരുന്നു.