ബെംഗളൂരു:മംഗളൂരുവിലെ കൈരംഗല പുന്യകോട്ടി നഗരയിലുള്ള ശാരദ ഗണപതി വിദ്യാ കേന്ദ്ര സ്‌കൂള്‍ ശ്രദ്ധേയമാകുന്നത് കൂടുതല്‍ ഇരട്ടക്കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന പേരിലാണ്. പതിനൊന്ന് ജോഡി ഇരട്ടക്കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
മൂന്ന് ജോഡികള്‍ നാലാം ക്ലാസിലും രണ്ട് ജോഡികള്‍ അഞ്ചാം ക്ലാസിലും ആറ്, ഏഴ്, എട്ട്, പത്ത് ക്ലാസുകളിലായി ഓരോ ജോഡി വീതം ഇരട്ടക്കുട്ടികളുമാണ് പഠിക്കുന്നത്. പന്ത്രണ്ടാം ക്ലാസില്‍ രണ്ട് ജോഡി ഇരട്ടക്കുട്ടികളും പഠിക്കുന്നുണ്ട്.