കേരളം

kerala

ETV Bharat / bharat

'പതിനായിരത്തോളം പേരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റി' ; ആരോപണവുമായി ശ്രീരാം സേന

ഗദഗില്‍ നടന്ന ഒരു സംഘടനായോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് മുത്തലിക്ക്

converted to other religions  religion  converted religion  Gadag  ramod Muthalik  ഗദഗ് ജില്ല  മതപരിവര്‍ത്തനം  ശ്രീരാം സേന  കര്‍ണാടകത്തില്‍ മതപരിവര്‍ത്തനം  പ്രമോദ് മുതലിക്ക്
ഗദഗ് ജില്ലയില്‍ പതിനായിരത്തോളം പേരെ മതപരിവര്‍ത്തനം നടത്തി: ശ്രീരാം സേന

By

Published : Oct 18, 2021, 7:13 PM IST

ബെംഗളൂരു :കര്‍ണാടകത്തിലെ ഗദഗ് ജില്ലയില്‍ പതിനായിരത്തോളം പേരെ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണവുമായി ശ്രീരാം സേന തലവന്‍ പ്രമോദ് മുതലിക്ക്. ഗദഗില്‍ ഒരു സംഘടനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃസ്തുമതത്തിലേക്കാണ് മതപരിവര്‍ത്തനം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

മതപരിവര്‍ത്തനം നടക്കുന്നതായി ജില്ലയിലെ എംഎല്‍എമാര്‍ വരെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വലിയ തോതില്‍ മതപരിവര്‍ത്തനം നടക്കുമ്പോള്‍ ജനപ്രതിനിധികള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എല്ലാമതത്തിലേയും തലവന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പൂനെ- മുംബൈ എക്‌സ്‌പ്രസ്‌വെയിൽ വാഹനാപകടം; മൂന്ന് മരണം, ആറ് പേർക്ക് പരിക്ക്

ഗദഗിലെ ജുമുഅ മസ്‌ജിദ് നില്‍ക്കുന്നിടത്ത് നേരത്തേ ഹിന്ദുക്ഷേത്രം ആയിരുന്നുവെന്നും മുത്തലിക്ക് അവകാശപ്പെട്ടു. മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രമാണ് സ്ഥിതി ചെയ്തിരുന്നത്. ഇത് ടിപ്പുസുല്‍ത്താന്‍റെ കാലത്ത് പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചത്. ഇത് തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും അദ്ദേഹം വാദിച്ചു. മതപരിവര്‍ത്തനം നിര്‍ത്താനായാണ് ശ്രീരാം സേന പ്രവർത്തിക്കുന്നതെന്നും മുത്തലിക് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details