ന്യൂഡൽഹി: രാജ്യത്ത് പുതുതായി 100 സൈനിക സ്‌കൂളുകൾ ആരംഭിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികൾക്കാകും കൂടുതൽ പരിഗണന നൽകുകയെന്നും ദേശിയ സുരക്ഷയിലേക്കും വിവിധ സേനകളിലേക്കും പെൺകുട്ടികൾ കടന്നുവരാനായി പ്രോത്സാഹനമെന്ന നിലയിലാണ് തീരുമാനമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 100 സൈനിക സ്‌കൂളുകൾ ആരംഭിക്കും; പെൺകുട്ടികൾക്ക് കൂടുതൽ പരിഗണന: രാജ്‌നാഥ് സിങ് - more opportunities for girls to join armed forces
വിവിധ സേനകളിലേക്കും പെൺകുട്ടികൾ കടന്നുവരാനായി പ്രോത്സാഹനമെന്ന നിലയിലാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രി.
സൈനിക സ്‌കൂളുകൾ കുട്ടികളെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വാളിറ്റി വിദ്യഭ്യാസത്തിനാകും സർക്കാർ പരിഗണന നൽകുകയെന്നും ഇതിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ പടുത്തുയർത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സർവശിക്ഷ അഭിയാൻ, രാഷ്‌ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ പോലെയുള്ള പദ്ധതികൾക്ക് ശേഷം സൈനിക് സ്‌കൂളുകൾ മറ്റൊരു നാഴികക്കല്ലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേനകളിലേക്ക് 7000ത്തിലധികം പേരെയാണ് സൈനിക് സ്‌കൂളുകൾ സംഭാവന ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:ഹെലികോപ്‌റ്റര്‍ അടിയന്തരമായി ഇറക്കിയത് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍; അമ്പരന്ന് പ്രദേശവാസികള്‍