കേരളം

kerala

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധ 1.73 ലക്ഷം പേർക്ക്

By

Published : May 29, 2021, 11:15 AM IST

Updated : May 29, 2021, 2:14 PM IST

രാജ്യത്ത് 22,28,724 സജീവ കൊവിഡ് കേസുകളാണുള്ളത്.

ഇന്ത്യ കൊവിഡ് കേസ്  ഇന്ത്യ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ് ന്യൂസ്  ഇന്ത്യയിലെ കൊവിഡ് കണക്കുകൾ  ഇന്ത്യയിൽ കൊവിഡ് വീണ്ടും കുറയുന്നു  രാജ്യത്ത് കൊവിഡ് കുറയുന്നു  രാജ്യത്ത് പുതുതായി ഒന്നര ലക്ഷത്തോളം രോഗികൾ മാത്രം  രാജ്യത്തെ കൊവിഡ് രോഗികൾ കുറയുന്നു  india covid  india covid cases news  india covid updates  india covid cases  india covid  1.73 lakh patients in india  new 1.73 lakh patients  new 1.73 lakh patients news
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 22,28,724 സജീവ കേസുകളാണുള്ളത്. ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 3,617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27,729,247 പേരാണ് നിലവിൽ‌ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ 3,617 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 322,512 പേരാണ് കൊവിഡ് ബാധിച്ചത് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനമാണെന്നും തുടർച്ചയായി അഞ്ച് ദിവസത്തിൽ രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കുറവാണ്. തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി.

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി. എന്നാല്‍, പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയ ന്യൂഡൽഹിയിൽ മെയ് 31 മുതൽ അണ്‍ലോക്ക് തുടങ്ങും. ദിവസ വേതന തൊഴിലാകൾക്കാകും ന്യൂഡൽഹിയിൽ ആദ്യ ഘട്ടത്തിൽ ഇളവ് അനുവദിക്കുക.

read more:കുത്തനെ കുറഞ്ഞ് കൊവിഡ്; രാജ്യത്ത് 1.86 ലക്ഷം പേർക്ക് കൂടി രോഗബാധ

Last Updated : May 29, 2021, 2:14 PM IST

ABOUT THE AUTHOR

...view details