കേരളം

kerala

ETV Bharat / bharat

കുപ്‌വാരയിൽ സ്‌ഫോടനത്തിൽ 17കാരി മരിച്ചു; എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം - unexplained blast in residential house in Kupwara

കുപ്‌വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.

kashmir news  kupwara  explosion in kupwara  കുപ്‌വാരയിൽ സ്‌ഫോടനം  എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു  കുപ്‌വാര വാർത്ത  17കാരി കൊല്ലപ്പെട്ടു  ജമ്മു കശ്‌മീർ വാർത്ത  ജമ്മു കശ്‌മീർ പുതിയ വാർത്ത  1 dead, 6 injured in unexplained blast  unexplained blast in residential house in Kupwara  unexplained blast in Kupwara news
കുപ്‌വാരയിൽ സ്‌ഫോടനത്തിൽ 17കാരി മരിച്ചു; എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

By

Published : Sep 17, 2021, 8:22 AM IST

ശ്രീനഗർ:കുപ്‌വാര ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ പെൺകുട്ടി മരിച്ചു. ആറ് പേർക്ക് പരിക്ക്. ഹന്ദ്വാര പ്രദേശത്തെ താരാത്പോറ സ്വദേശി ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. 17കാരിയായ ഷബ്‌നം വാണിയാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്‌ച രാത്രി 8.45ഓടെയാണ് സ്ഫോടനം ഉണ്ടായത്. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌ഫോടനത്തിന്‍റെ യഥാർഥ കാരണം നിലവിൽ വ്യക്തമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ:മോദിക്ക് 71-ാം പിറന്നാൾ; ഇന്ന് ഒന്നരക്കോടി വാക്‌സിൻ നൽകും

ABOUT THE AUTHOR

...view details