ന്യൂഡൽഹി:പരീക്ഷകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെയും ഒപ്പം രക്ഷിതാക്കളുടെ മനസില്‍ ആധിയാണ്. പരീക്ഷ അടുക്കുമ്പോള്‍ നിരവധി കുട്ടികളിലും കൗമാരക്കാരിലും പേടിയും ഉത്‌കണ്‌ഠയും നിരാശയുമെല്ലാം ഉണ്ടാകാറുണ്ട്. കുട്ടികളിലെ പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മര്‍ദവും കാരണമാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ ചിലപ്പോള്‍ വിദ്യാര്‍ഥികളില്‍ നിരവധി ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ക്ക് കാരണമാകുന്നു. പരീക്ഷ സമയത്തുണ്ടാകുന്ന പരീക്ഷ പേടിയടക്കമുള്ള പ്രയാസങ്ങളെ ഇല്ലാതാക്കാനായി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലതയും ഏകാഗ്രതയും ആവശ്യമുണ്ട്. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഭക്ഷണം.
പല തരത്തിലുള്ള ഭക്ഷണങ്ങള്‍ ഗ്യാസ്ട്രൈറ്റിസ്, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. മറ്റ് ചില ഭക്ഷണങ്ങളാകട്ടെ ഉറക്കവും അലസതയും ഉണ്ടാക്കും. അതിനാൽ പരീക്ഷയ്ക്ക് മുമ്പ് കഴിക്കേണ്ട ഭക്ഷണത്തിന്‍റെ തരവും അളവും ആണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാല്‍ അതിന് അനുസരിച്ച് വേണം ഭക്ഷണവും അതിന്‍റെ സമയവുമെല്ലാം ക്രമീകരിക്കാന്‍.
പരീക്ഷയ്‌ക്ക് മുമ്പും പരീക്ഷ സമയത്തും ശാരീരികവും മാനസികവുമായി എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് ആദ്യം തിരിച്ചറിയണം. അതിന് അനുസരിച്ച് വേണം ഭക്ഷണ കാര്യത്തില്‍ ചിട്ട വരുത്താന്‍. പ്രായഭേദമന്യേ ഏതൊരു വിദ്യാർഥിക്കും പരീക്ഷ കാലം സമ്മർദത്തിന്‍റെ കാലഘട്ടമാണെന്നതാണ് വാസ്‌തവം. അതുകൊണ്ട് ഇക്കാലയളവില്‍ ആരോഗ്യകരമായ ഭക്ഷണവും ലഘുഭക്ഷണവും കഴിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പോഷിപ്പിക്കാന്‍ സഹായിക്കും. അതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം.
പ്രഭാത ഭക്ഷണവും ആരോഗ്യവും:പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതെയുള്ള ഇടവേളയ്‌ക്ക് ശേഷമുള്ള ഭക്ഷണമായത് കൊണ്ട് അതൊഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടുതല്‍ സമയം ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്നതിന് കാരണമാകും.
തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് വിദ്യാര്‍ഥികളുടെ ഏകാഗ്രതയെ കാര്യമായി ബാധിക്കും. ഇത് പതിയെ വിദ്യാര്‍ഥികളില്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കും. അതുകൊണ്ട് പ്രഭാത ഭക്ഷണം പരീക്ഷ സമയങ്ങളില്‍ അത്യന്താപേക്ഷിതമാണ്. വിശക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിശക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനാവില്ല.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്: പരീക്ഷ സമയങ്ങളില്‍ കുട്ടികളുമായുള്ള ഇടപെടലുകളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. പഠന കാര്യങ്ങള്‍ പറഞ്ഞ് അവരില്‍ അധികം സമ്മര്‍ദം ചെലുത്തരുത്. ആരോഗ്യകരമായ ഭക്ഷണം അവര്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. മുട്ട, നട്‌സ്, കോട്ടേജ് ചീസ്, തൈര് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ നല്‍കുക.
പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ: കൊഴുപ്പ് കുറഞ്ഞ പാൽ, കഞ്ഞി, മുട്ട, വിവിധതരം ധാന്യങ്ങൾ, പച്ചക്കറി സമ്പന്നമായ പോഹ, അല്ലെങ്കിൽ നട്‌സ് അടങ്ങിയ ഓട്‌സ്, വാഴപ്പഴം, ആപ്പിൾ, പേര, പപ്പായ, ചിക്കൂ തുടങ്ങിയ പഴങ്ങൾ, റാഗി, ഇഡലി, ദോശ എന്നിവ നല്‍കുക. അതിനൊപ്പം ഡ്രൈ ഫ്രൂട്ട്‌സ് കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ശരീരത്തിലേക്ക് ഊര്‍ജം നല്‍കുന്ന പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് നട്‌സ്.
ഉച്ച ഭക്ഷണം എങ്ങനെയൊക്കെ?:കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവ കൂടുതല്‍ ഉറക്കത്തിന് കാരണമാകുകയും ഗ്യാസ് ട്രബിള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗ്യാസ്ട്രൈറ്റിസ്, വയറുവേദന, അസ്വസ്ഥത എന്നിവ തടയുന്ന ഏറെ ഗുണകരമാണ് തൈരിന്‍റെ ഉപയോഗം. മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, മുന്തിരി, പച്ച ഇലക്കറികൾ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തുക.
പരീക്ഷ വേളകളില്‍ ഓർമിക്കേണ്ട ചില നുറുങ്ങുകൾ:
- ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.
- ഇടയ്ക്കിടെ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.
- പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
- പിസ, ബർഗർ, വട, സമൂസ തുടങ്ങിയവ ഒഴിവാക്കുക.
- കഫീൻ, എയറേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ എന്നിവ ഒഴിവാക്കുക.
- നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക.
- ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കുക.