കേരളം

kerala

ETV Bharat / sukhibhava

Depression In Teenage Children കൗമാരക്കാരിലെ വിഷാദരോഗം; ഈ ലക്ഷണങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? - ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ

Teenage Depression: സമൂഹത്തിൽ നിന്നുള്ള സമ്മർദങ്ങൾ കൊണ്ടും ചില സമയങ്ങളിൽ വീട്ടുകാരുടെ എതിർപ്പ് കൊണ്ടും വെല്ലുവിളികളെ ചെറുക്കാനുള്ള കഴിവില്ലായ്‌മ കൊണ്ടും അങ്ങനെ പല കാരണങ്ങളാൽ കൗമാരത്തിലേക്ക് കടന്ന പലരും മാനസിക സമ്മർദവും ഉത്കണ്‌ഠയും അനുഭവിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.

Depression in Teenage Children  Do you recognize these symptoms  Depression in Teenage  solutons of teenage depression  stress  The reasons of Depression in Teenage Children  worries  advice  periods  teenage  parenting  കൗമാരക്കാരിലെ വിഷാദരോഗം  ഈ ലക്ഷണങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ  കൗമാരക്കാരിലെ വിഷാദരോഗം ലക്ഷണങ്ങൾ  മനപ്രയാസങ്ങൾ  സമ്മർദ്ദങ്ങൾ  വിഷാദരോഗം കാരണങ്ങൾ  വിഷാദരോഗം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്  വിഷാദരോഗം എങ്ങനെ പരിഹരിക്കാം  കൗമാരം  മാനസിക സമ്മർദ്ദവും ഉത്കണ്‌ഠയും  ആര്‍ത്തവം  ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ  കൗമാരക്കാർ
കൗമാരക്കാരിലെ വിഷാദരോഗം

By

Published : Aug 21, 2023, 3:20 PM IST

സ്വതന്ത്രരായിരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും മനോഹരമായ കാലവും എന്നാൽ മനപ്രയാസങ്ങൾ കൊണ്ട് കുഴപ്പത്തിൽ ചെന്ന് ചാടാനുളള ഒരു വല്ലാത്ത കാലവുമാണ് ടീനേജ് അല്ലെങ്കിൽ കൗമാരമെന്നത്. നിങ്ങൾക്കായി വ്യക്തിപരമായ സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നതും സ്വയം ഉയർന്നുവരാൻ ആഗ്രഹിക്കുന്നതുമായ ജീവിതത്തിന്‍റെ അനശ്വരമായ ഘട്ടമാണ് കൗമാരം. ചിത്രശലഭങ്ങളെ പോലെ പാറി പറക്കാനും സൂര്യനെ പോലെ ഉദിച്ചുവരാനും കൗമാരക്കാർ സ്വപ്‌നം കാണും.

എന്നാൽ സമൂഹത്തിൽ നിന്നുള്ള സമ്മർദങ്ങൾ കൊണ്ടും ചില സമയങ്ങളിൽ വീട്ടുകാരുടെ എതിർപ്പ് കൊണ്ടും വെല്ലുവിളികളെ ചെറുക്കാനുള്ള കഴിവില്ലായ്‌മ കൊണ്ടും അങ്ങനെ പല കാരണങ്ങളാൽ കൗമാരത്തിലേക്ക് കടന്ന പലരും മാനസിക സമ്മർദവും ഉത്കണ്‌ഠയും അനുഭവിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ അശ്രദ്ധമായി പെരുമാറിയാൽ അത് വ്യക്തിപരമായും തൊഴിൽപരമായും രണ്ട് തരത്തിൽ അവരെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അതുകൊണ്ടാണ് മാതാപിതാക്കൾ മുൻകൈയെടുക്കാനും അവരുടെ ആശങ്കകൾക്ക് കാരണം കണ്ടെത്താനും അവ പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും നിർദേശിക്കുന്നത്. കൗമാരക്കാർ നേരിടുന്ന ആശങ്കകൾക്കുളള കാരണങ്ങൾ പലതാണ്.

കാരണങ്ങൾ:കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരെപ്പോലെ പക്വതയോടെ ചിന്തിക്കാൻ കഴിയില്ല. തങ്ങൾ ആഗ്രഹിക്കുന്നതെന്തും നടക്കട്ടെ എന്ന ശാഠ്യമാണ് അവർ കാണിക്കുന്നത്. അത് നടന്നില്ലെങ്കിൽ അവർ കൂടുതൽ വിഷാദത്തിലേക്ക് പോവും. സമപ്രായക്കാരുമായി താരതമ്യപ്പെടുത്താനുള്ള മനസ്സ് അവർക്കിടയിൽ ഉയരുന്ന സമയമാണ്.

ഈ സമയങ്ങളിൽ സൗന്ദര്യം, ചമയം, ചർമ്മത്തിന്‍റെ നിറം, ശരീരഭാരം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ആഴത്തിൽ ശ്രദ്ധിക്കുകയും അവർക്ക് അപകർഷതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് ക്രമേണ അവരെ വിഷാദരോഗികളാക്കുമെന്ന് വിദഗ്‌ധർ പറയുന്നു.

മറ്റുള്ളവർ അവരുടെ തെറ്റ് ചൂണ്ടിക്കാണിച്ചാലും കളിയാക്കിയാലും അവർക്ക് സഹിക്കാൻ കഴിയില്ല. കൗമാരപ്രായത്തിൽ പലരും വിഷാദ രോഗത്തിന് അടിമപ്പെടുന്നതിന്‍റെ പ്രധാന കാരണം ഇതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.

പ്രായപൂർത്തിയായവരുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കും. ആര്‍ത്തവം, ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി പല ശാരീരികവും മാനസികവുമായ മാറ്റങ്ങൾ അവരിൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.

ചില ആളുകൾക്ക് കുട്ടിക്കാലം മുതൽ അവരുടെ വിദ്യാഭ്യാസം, ജോലി, മറ്റ് ഭാവിയിലെ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. എന്നാൽ ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പോലെ മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുമ്പോൾ തോൽവി താങ്ങാനാവാതെ വിഷാദത്തിലാകുമെന്ന് വിദഗ്‌ധർ പറയുന്നു

ഈ പ്രായത്തിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടാവുന്ന പ്രണയം, കൗമാരത്തിലുണ്ടാവുന്ന ഗർഭം തുടങ്ങിയവയും അവരെ മാനസികമായി തളർത്തുന്നുണ്ട്. അതിനാൽ മറ്റ് ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് തടയുന്നു. ഈ ഘട്ടത്തിൽ ചില പെൺകുട്ടികൾ പ്രണയത്തിന്‍റെ പേരിൽ വഞ്ചിക്കപ്പെടുകയും ബലാത്സംഗത്തിന് വിധേയരാകുകയും ചെയ്യുന്നു. ഇത് വീട്ടിൽ അറിഞ്ഞാൽ രക്ഷിതാക്കൾ എന്ത് പറയുമെന്ന ഭയം മാനസികമായി അവരെ തളർത്താൻ ഇടയാക്കുന്നതായി വിദഗ്‌ധർ പറയുന്നുണ്ട്.

സോഷ്യൽ മീഡിയ മിതമായി ഉപയോഗിച്ചാൽ പ്രയോജനവും എന്നാൽ അമിതമായി ഉപയോഗിച്ചാൽ അപകടകരവുമാണ്. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കുന്നതിനാലും അവരുടെ പോസ്‌റ്റുകൾക്ക് പ്രതീക്ഷിച്ച കമന്‍റുകളും ലൈക്കുകളും ലഭിക്കാത്തതിനാലും പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾ വിഷാദരോഗത്തിന് അടിമപ്പെടുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ശാരീരികമായും മാനസികമായും വളരുന്ന ഈ ചെറുപ്രായത്തിൽ സമ്മർദവും ഉത്കണ്‌ഠയും ഉണ്ടാക്കുന്ന ആഘാതം ഗുരുതരമായിരിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അതുകൊണ്ടാണ് ഈ കെണിയിൽ വീഴുന്നതിന് മുമ്പ് മാതാപിതാക്കൾ കുട്ടികളിലെ വിഷാദരോഗം കണ്ടെത്തണമെന്ന് പറയുന്നത്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്: അറിയാതെ കരയുന്നത് പോലെ, ആളുകളുമായി ഇടപഴകാതെ എപ്പോഴും തനിച്ചായിരിക്കുകയും എന്തിനെക്കുറിച്ചോ ചിന്തിക്കുന്നതായി തോന്നുക, അവരുടെ വാക്കുകളിൽ നിരാശ നിറഞ്ഞതായി തോന്നുക, ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരിക, മറ്റുള്ളവരോട് ആക്രോശിക്കുക, അമിതമായി ഉറങ്ങുക അല്ലെങ്കിൽ ഉറക്കമില്ലായ്‌മ എന്നിവയും മാതാപിതക്കൾ ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ ശരിയായി ഭക്ഷണം കഴിക്കാതിരിക്കുക, പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാതിരിക്കുക, വിവേചനശക്തിയും ചിന്താശേഷിയും നഷ്‌ടപ്പെടുക, സ്വയം ഉപദ്രവിക്കുക തുടങ്ങിയ നിഷേധാത്മക ചിന്തകൾ തീവ്രമാണെങ്കിൽ ചിലപ്പോൾ ആത്മഹത്യ ശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ ഇടയില്ല. അതിനാൽ കൗമാരക്കാരായ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ധർ പറയുന്നു. കുട്ടികളെ വിഷാദരോഗത്തിൽ നിന്ന് കരകയറ്റാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണമെന്ന് വിദഗ്‌ധർ പറയുന്നു.

എങ്ങനെ പരിഹരിക്കാം:കുട്ടികൾക്ക് എന്ത് കുഴപ്പം ഉണ്ടായാലും അവരെ ശാസിക്കാതെ ദേഷ്യപ്പെടാതെ വെറുക്കാതെ ചേര്‍ത്ത് പിടിക്കണം. തെറ്റ് സംഭവിച്ചതെങ്ങനെയെന്ന് അറിഞ്ഞാൽ അതിന് പരിഹാരം കാണാൻ ശ്രമിക്കുക. കുട്ടികളും രക്ഷിതാക്കളും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷമുണ്ടാക്കുക.

ജോലിയിൽ എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾക്കായി വേണ്ടത്ര സമയം നീക്കിവയ്‌ക്കുന്നതും എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് പങ്കുവയ്ക്കുന്നതും നല്ലതാണ്. കൗമാരക്കാരായ പെൺകുട്ടികളിൽ സംഭവിക്കുന്ന ശാരീരിക മാറ്റങ്ങൾ അമ്മമാർ മുൻകൂട്ടി മനസ്സിലാക്കിയാൽ മാനസിക സമ്മർദത്തിന് വിധേയരാകാതിരിക്കാം.

ചിലതരം തെറാപ്പിയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് വിദഗ്‌ധർ പറയുന്നുണ്ട്. അതിനാൽ കുട്ടികളുടെ ഉപദേശം അനുസരിച്ച് നേരത്തെ ചികിത്സിച്ചാൽ അവർ പെട്ടെന്ന് തന്നെ അപകടങ്ങളിൽ ചെന്ന് ചാടുകയില്ല.

ABOUT THE AUTHOR

...view details