കേരളം

kerala

ETV Bharat / sports

'വര്‍ക്ക് ഇന്‍ പ്രോഗ്രസ്'; ദിനചര്യകളിലേക്ക് മടങ്ങി ശ്രേയസ് അയ്യർ

ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്.

'Work in progress': Shreyas Iyer  shreyas Iyer  ശ്രേയസ് അയ്യർ  ശസ്ത്രക്രിയ  വ്യായാമം
'വര്‍ക്ക് ഇന്‍ പ്രോഗ്രസ്'; ദിനചര്യകളിലേക്ക് മടങ്ങി ശ്രേയസ് അയ്യർ

By

Published : May 14, 2021, 3:37 AM IST

Updated : May 14, 2021, 6:13 AM IST

ഹെെദരാബാദ്: ഇടത് തോളിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ദിനചര്യകളിലേക്ക് മടങ്ങിയെത്തിയതായി അറിയിച്ച് ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യർ. 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്' എന്നെഴുതി വീട്ടില്‍ വ്യായാമം ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യമറിയിച്ചത്.

മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ 26കാരനായ ശ്രേയസിന്‍റെ ഇടത് തോളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്ലിന്‍റെ ഈ സീസണില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാന്‍ ശ്രേയസിനായിരുന്നില്ല.

Last Updated : May 14, 2021, 6:13 AM IST

ABOUT THE AUTHOR

...view details