ETV Bharat / state

പാരാമെഡിക്കൽ കോഴ്‌സിന്‍റെ മറവിൽ തട്ടിപ്പ്; കേസെടുത്ത് പൊലീസ്

പാര മെഡിക്കൽ കോഴ്‌സിന്‍റെ മറവിൽ തട്ടിപ്പെന്ന് പരാതി. മിനർവയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി വിദ്യാർഥികൾ. ഇവിടെ പഠിച്ചിറങ്ങിയവർക്ക് തൊഴില്‍ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് മനസ്സിലാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.

പാരാമെഡിക്കൽ കോഴ്‌സ്  minarva institute cheating  Case Against Minerva  തൃശൂർ  students filed case against minarva
Police Registered Case Against Minerva For Cheating
author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:26 PM IST

Police Registered Case Against Minerva For Cheating

തൃശൂർ : പാരാമെഡിക്കൽ കോഴ്‌സിന്‍റെ മറവിൽ തട്ടിപ്പെന്ന് പരാതി. തൃശൂർ കെഎസ്ആർടിസി സ്‌റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി (Police Registered Case Against Minerva). പഠിച്ചിറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെ കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ തൃശൂർ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തു.

50,000 മുതല്‍ 6 ലക്ഷം വരെ ഫീസ് വാങ്ങിയായിരുന്നു മിനര്‍വ അക്കാദമി സ്‌കില്‍ ആൻഡ് പ്രൊഫണല്‍ സ്‌റ്റഡീസ് എന്നപേരിൽ വിവിധ പാരാമെഡിക്കൽ കോഴ്‌സ് നടത്തിയിരുന്നത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സ്വകാര്യ ആശുപത്രികളില്‍ തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് മനസ്സിലാക്കിയതെന്ന് ഉദ്യോഗാർഥികള്‍ പറയുന്നു. ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് പഠിച്ചിറങ്ങിയ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി.

ഇതോടെ നിലവിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സ്ഥാപനം പിടിച്ചുവച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്ഥാപനത്തിന്‍റെ അംഗീകാരം ചോദ്യം ചെയ്‌ത് വിദ്യാർഥികൾ രംഗത്തെത്തിയതോടെ പെരിന്തൽമണ്ണയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി. ഇതിനു പിന്നാലെയാണ് ഇന്ന് (27-02-2024) രാവിലെ തൃശൂരിലെ ഓഫീസിൽ പ്രതിഷേധവുമായി വിദ്യാർഥികൾ സംഘടിച്ച് എത്തിയത്.

പൊലീസ് എത്തി സ്ഥാപനം പൂട്ടിയതോടെ വിദ്യാർത്ഥികൾ നേരെ തൃശൂർ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനുമുന്നിൽ തമ്പടിച്ച വിദ്യാർഥികളുമായി പൊലീസ് ചർച്ച നടത്തി. ചർച്ചയില്‍ പൊലീസ് വിദ്യാർഥികളെ അനുനയിപ്പിച്ചു.

സ്ഥാപനത്തിനെതിരെ വിശ്വാസവഞ്ചനയ്‌ക്കും, ചീറ്റിങ്ങിനും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കുട്ടികളുടെ കയ്യിൽ നിന്ന് ബോണ്ടായി വാങ്ങിവച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ് അടക്കം നാളെ മടക്കി നൽകാമെന്ന് പൊലീസ് ഉറപ്പു നൽകി. തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാനും നിർദ്ദേശിച്ചു.

ഇതേ തുടർന്ന് പരാതി നല്‍കിയ ശേഷമാണ് വിദ്യാർഥികൾ സ്‌റ്റേഷനിൽ നിന്നും മടങ്ങിയത്. 500 ഓളം വിദ്യാർഥികള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്ലസ് ടു മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു, ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് : ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 20 ന് നടന്ന പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് വാട്‌സ്‌ആപ്പ് വഴി വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുന്നേ അച്ചടിച്ച ചോദ്യപേപ്പറിന്‍റെ ചിത്രം ലഭിച്ചത്. പരീക്ഷ എഴുതാൻ ആരംഭിച്ചതോടെയാണ് വാട്‌സ്‌ആപ്പിൽ ലഭിച്ച സമാന ചോദ്യമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്.

ഹയർസെക്കൻഡറി ഡയറക്‌ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഏൽപ്പിക്കുക. തുടർന്ന് ഇത് സ്‌കൂൾ ലോക്കറിൽ സൂക്ഷിക്കും. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ALSO READ : പരീക്ഷ സമ്മർദ്ദം ബുദ്ധിമുട്ടാണോ, സൗജന്യ കൗൺസിലിങ് സഹായത്തിന് "വീ ഹെൽപ് " ഉണ്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.