മലപ്പുറം: വേങ്ങരയിൽ ലഹരി ലഭിക്കാത്തതിനെ തുടർന്ന് അക്രമാസക്തനായി അമ്മയെ അടിച്ചുപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചെനക്കൽ സ്വദേശി സൽമാൻ ആണ് പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം. യുവാവ് എംഡിഎംഎക്ക് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലഹരി ലഭിക്കാതായതോടെ യുവാവ് വീട്ടിൽ പരാക്രമം കാണിക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ അടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ അമ്മയുടെ മുഖത്ത് പരിക്കേറ്റു. നാട്ടുകാര്‍ ചേർന്ന് ആദ്യം യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. എന്തിനാണ് ഉമ്മയെ മർദിച്ചതെന്ന ചോദ്യത്തിന് പരസ്‌പരബന്ധമില്ലാതെയായിരുന്നു യുവാവ് പ്രതികരിച്ചത്. ഇയാളെ നിലവിൽ ഡീഅഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി.
Also Read: 14കാരന് ക്രൂര മര്‍ദനം; ലഹരിക്ക് അടിമയായ പിതാവ് അറസ്റ്റില്‍