കോഴിക്കോട്: പ്രൊഫസർ ഷൈജ ആണ്ടവനെ ഡീനാക്കി നിയമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ നേതൃത്വത്തിൽ എൻഐടിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് എൻഐടി കവാടത്തിന് മുൻപിൽ സ്ഥാപിച്ച ബാരിക്കേഡിനുള്ളിലൂടെ കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിലേക്ക് പ്രവേശിക്കാൻ നോക്കിയത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
തുടർന്ന് കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ വാക്കേറ്റമുണ്ടായതോടെ പൊലീസ് ലാത്തിവീശി. കെഎസ്‌യു പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്‌ത് നീക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിഷേധത്തെ തുടർന്ന് കുന്ദമംഗലം മുക്കം റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രണ്ട് ദിവസം മുൻപാണ് ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെ ഡീനാക്കി നിയമിച്ചത്. നിരവധി സംഘടനകളാണ് ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയത്.
Also Read: കൊല്ലത്ത് തീരദേശ ഹര്‍ത്താല്‍ പൂര്‍ണം, പ്രതിഷേധം സുജിത് വിജയന്‍ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്‌തു