കൊല്ലം: കോർപ്പറേഷൻ മേയറായി സിപിഐയിലെ തെക്കുംഭാഗം ഡിവിഷൻ കൗൺസിലര്‍ ഹണി ബെഞ്ചമിനെ തെരഞ്ഞെടുത്തു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. സുമിയെയാണ് ഹണി പരാജയപ്പെടുത്തിയത്. കളക്‌ടർ എൻ. ദേവി ദാസ് വരണാധികാരിയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്നണി ധാരണ പ്രകാരം കൊല്ലം കോർപ്പറേഷനിൽ ആദ്യത്തെ നാലുവർഷം മേയർ സ്ഥാനം സിപിഎമ്മിനും അവസാന ഒരു വർഷം സിപിഐയ്ക്കും ആയിരുന്നു. എന്നാൽ ഒരു വർഷവും ഒരു മാസവും പിന്നിട്ടിട്ടും മേയർ പദവി സിപിഎം ഒഴിയാത്തതിനെ തുടർന്ന് സിപിഐയിലെ ഡെപ്യൂട്ടി മേയർ,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ രാജി വെച്ചിരുന്നു. തുടർന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷം മേയർ രാജിസമർപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം ഗീതാകുമാരിക്ക് ആയിരുന്നു മേയറുടെ ചുമതല.
കോർപ്പറേഷന്‍ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആണ് ഹണിയെ മേയറായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ഹണി മേയറാകുന്നത്. കോൺഗ്രസിലെ മേയർ സ്ഥാനാർത്ഥിയായ എം. സുമിക്ക് എട്ട് വോട്ടും ഹണിക്ക് 37 വോട്ടും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളും, ഒരു എല്‍ഡിഎഫ് അംഗവും അനാരോഗ്യം മൂലം തെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടില്ല. ബിജെപിയും എസ്‌ഡിപിഐയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. കളക്‌ടർ സത്യ വാചകം ചൊല്ലി കൊടുത്തു. മേയറായി ഹണി അധികാരമേറ്റു.
55 ഡിവിഷനുകളിൽ 28 അംഗങ്ങൾ സിപിഎമ്മിനും 10 അംഗങ്ങൾ സിപിഐക്കും ഉണ്ട്. ബിജെപി- 6, യുഡിഎഫ് -10, എസ്‌ഡിപിഐ-1 എന്നിങ്ങനെയാണ് കോർപ്പറേഷനിലെ കക്ഷിനില.
ഡെപ്യൂട്ടി മേയർ ആയി സിപിഎമ്മിലെഎസ്. ജയനെ തെരഞ്ഞെടുത്തു. ആർഎസ്‌പിയിലെ പുഷ്‌പാംഗദനെയാണ് ജയൻ പരാജപ്പെടുത്തിയത്.
Also Read: കൊല്ലത്ത് തീരദേശ ഹര്‍ത്താല്‍ പൂര്‍ണം, പ്രതിഷേധം സുജിത് വിജയന്‍ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്‌തു