ETV Bharat / state

രാജ്യത്തിന് മാതൃക തീര്‍ത്ത് കേരളം; ഗ്രാമീണ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന നമ്പര്‍ വണ്‍ സംസ്ഥാനം, റിപ്പോര്‍ട്ട് പുറത്ത് വിട്ട് റിസര്‍വ് ബാങ്ക് - KERALA AHEAD IN RURAL LABOR WAGE

നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നുവെന്നാണ് കണക്കുകള്‍.

RURAL LABOR WAGE KERALA  RESERVE BANK OF INDIA REPORT  HIGHEST RURAL LABOR WAGE IN KERALA  തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം. നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നുവെന്നാണ് കണക്കുകള്‍.

ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നു. കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു, ഇത് ദേശീയ ശരാശരിയായ 372 രൂപയേക്കാൾ നേക്കാൾ കൂടുതലാണ്. ദേശീയ ശരാശരിയായ 371 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കർഷകേതര തൊഴിലാളികൾ പ്രതിദിനം 735 രൂപ സമ്പാദിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ കീഴിലുള്ള ശക്തമായ സംസ്ഥാന നയങ്ങൾ, ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവൻകുട്ടി വ്യക്തമാക്കി. ഈ നടപടികൾ തൊഴിലാളികൾക്ക് ന്യായമായ വേതനവും മികച്ച വാങ്ങൽ ശേഷിയും ഉറപ്പാക്കി, കൂടുതൽ സുസ്ഥിരവും തുല്യവുമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകിയെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തൊഴിൽ മേഖലയിലെ തർക്കങ്ങൾ കേരളത്തിൽ തുലോം കുറവാണ്. തർക്കങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ലേബർ ഓഫിസർമാർ ഇക്കാര്യത്തിൽ ഇടപെട്ട് രമ്യമായ പരിഹാരങ്ങൾ കാണുന്നുണ്ട്.

രാജ്യത്ത് തന്നെ പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം.

ഇത് കൂടുതൽ തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്‍റെ ഈ മുന്നേറ്റം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്‍റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: അനധികൃത കെട്ടിടങ്ങൾ തിരിച്ചറിയും; ഡിജി ഡോർ പിൻ നടപ്പിലാക്കാനൊരുങ്ങി കേരളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.