ETV Bharat / state

സര്‍ക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ നിയമനത്തില്‍ കോടതി നടപടി. സിഎന്‍ രാമന്‍റെ നിയമനം റദ്ദാക്കി. സര്‍ക്കാര്‍ നിയമനം കോടതിയോട് ആലോചിക്കാതെയെന്ന് ഹൈക്കോടതി.

CN Ramans Appointment Quashed  Travancore Devaswom Commissioner  തിരുവിതാംകൂർ ദേവസ്വം കമ്മിഷണര്‍  സി എൻ രാമന്‍റെ നിയമനം
HC Overtones CN Ramans Appointment As Travancore Devaswom Commissioner
author img

By ETV Bharat Kerala Team

Published : Jan 31, 2024, 7:48 PM IST

എറണാകുളം: തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ഇടതു സംഘടന നേതാവായ സി.എൻ രാമനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. സര്‍ക്കാര്‍ നിയമനം നടത്തിയത് ഹൈക്കോടതിയോട് ആലോചിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

സിഎന്‍ രാമന് മതിയായ യോഗ്യതയില്ലെന്നും കോടതി വിലയിരുത്തി. സിഎന്‍ രാമന് വിരമിക്കല്‍ ആനുകൂല്യം അടക്കം നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമന വിഷയങ്ങളിൽ ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സി.എൻ രാമനെ പ്രൊബേഷൻ സമയ പരിധി പോലും പൂർത്തിയാക്കാതെയാണ് ദേവസ്വം കമ്മിഷണറായി നിയമിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ ഒന്നര മാസം ശേഷിക്കെയായിരുന്നു സി.എൻ രാമന്‍റെ നിയമനം.

ഇത്തരം നിയമനങ്ങള്‍ കോടതിയോട് കൂടി ആലോചിച്ച് നടപ്പിലാക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല തീര്‍ഥാടന കാലത്ത് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ നിരന്തരം പരാതികള്‍ കേട്ടിരുന്നുവെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് സിഎന്‍ രാമന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി നിയമിതനായത്. ഡെപ്യൂട്ടി കമ്മിഷണറായ സിഎന്‍ രാമന്‍ ഇന്ന് (ജനുവരി 31) വിരമിക്കാന്‍ ഇരിക്കവേയാണ് കമ്മിഷണര്‍ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.