തിരുവനന്തപുരം: ജനവാസ മേഖലയിലെ വന്യമൃഗങ്ങളുടെ കണക്കെടുക്കാൻ വനം വകുപ്പ്. വനാതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടുപന്നി, കാട്ടുപോത്ത്, കാട്ടാന, പക്ഷികൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സെൻസസ് തയ്യാറാക്കാനാണ് നീക്കം. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്‍റെ സഹകരണത്തോടെ നഗരങ്ങളിൽ ഉൾപ്പെടെ സെൻസസ് വ്യാപിപ്പിക്കുമെന്നും ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ ഇടിവി ഭാരതിനോട് പറഞ്ഞു.
ജനവാസ മേഖലകളിൽ സ്ഥിരമായി കഴിയുന്ന കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഒരു കണക്കും ഇന്നു വനം വകുപ്പിന്‍റെ കൈവശമില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ ജനവാസ മേഖലയിലെ വന്യമൃഗങ്ങളുടെ വിവരങ്ങൾ അത്യാവശ്യമാണ്. കാട്ടുപന്നികളെ നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അധികാരമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷെ പ്രശ്‌നബാധിത പഞ്ചായത്തുകളിൽ പലയിടത്തും ഷൂട്ടർമാരുടെ സേവനം അടിയന്തരമായി ലഭ്യമല്ല. ഷൂട്ടർമാർക്ക് വേണ്ട സാങ്കേതിക പിന്തുണ നൽകാനുള്ള ചുമതല വനംവകുപ്പിനാണ്. ഇതിനായി ഷൂട്ടർമാരുടെ എം പാനൽ പരിഷ്‌കരിക്കണം. മനുഷ്യ വന്യജീവി സംഘർഷവും കാട്ടുപന്നി ശല്യവും നിരന്തരം അലട്ടുന്ന പഞ്ചായത്തുകളിലും ഷൂട്ടർമാരുടെ അടിയന്തര സേവനം ലഭ്യമാകുന്ന രീതിയിൽ പട്ടിക പുനർസംഘടിപ്പിക്കണം.
ഇവർക്ക് എന്തൊക്കെ സാങ്കേതിക പിന്തുണയാണ് വനം വകുപ്പിൽ നിന്നും വേണ്ടതെന്നു ഷൂട്ടർമാരിൽ നിന്നു തന്നെ വിവരശേഖരണം നടത്തണം. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും വന്യമൃഗ സാന്നിധ്യമുണ്ടാകാം. വനംവകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൂടി ഇക്കാര്യത്തിൽ ചുമതല വീതിച്ചു നൽകും. മനുഷ്യ വന്യജീവി സംഘർഷം നേരിടാൻ ബ്യഹത്തായ ആസൂത്രണമാണ് ആവശ്യമെന്നും ശ്യാം മോഹൻലാൽ ഐഎഫ്എസ് പറഞ്ഞു.
Also Read:എങ്ങുമെത്താതെ ആറളം ഫാമിലെ ആന മതിൽ നിർമാണം; കാട്ടിലെ ജീവൻമരണ പോരാട്ടം ഇനിയും എത്രനാൾ?