പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗുരുതരമായ കുറ്റകൃത്യ പ്രവണതയുള്ള പ്രതി പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ജീവന് ഭീഷണി ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യഹർജി തള്ളിയത്.
കൊലപാതകങ്ങൾ നടത്തിയത് ചെന്താമര ആണെന്ന് തെളിഞ്ഞിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കോടതി അത് അംഗീകരിച്ചില്ല. ജാമ്യത്തിന് വേണ്ടി ഇനി ചെന്താമരക്ക് പാലക്കാട് ജില്ലാ കോടതിയെ സമീപിക്കാം.
കഴിഞ്ഞ മാസം 27നാണ് പോത്തുണ്ടിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയേയും ചെന്താമര വെട്ടിക്കൊന്നത്. സുധാകരൻ്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, മാതാവിന്‍റെ മൊഴി നിര്‍ണായകം!