ETV Bharat / state

പാതിവില തട്ടിപ്പ് കേസ്; സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി - CSR FUND FRAUD CASE

പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് കേസ് മാറ്റിയത്.

SATHYA SAI TRUST EXECUTIVE DIRECTOR  HALF PRICE FRAUD CASE  പാതിവില തട്ടിപ്പ്  സത്യസായി ട്രസ്റ്റ്
CSR Fund Scam Case (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 27, 2025, 1:19 PM IST

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ.എന്‍ ആനന്ദ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വീണ്ടും മാറ്റിവെച്ചു. തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേൾക്കുന്നത് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്തതിനാലാണ് നടപടി.

തുടർച്ചയായി മൂന്നാം തവണയാണ് റിപ്പോർട്ട് ഇല്ലായെന്ന കാരണത്താൽ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കുന്നത്. ഹർജി അടുത്ത മാസം 4 ന് വീണ്ടും പരിഗണിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാതിവില തട്ടിപ്പില്‍ കണ്ണൂർ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്.പിയാണ് എതിർകക്ഷി. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദ കുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

Also Read: പാതിവില തട്ടിപ്പ് കേസ്; ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും - CSR CASE JUSTICE CN RAMACHANDRAN

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.