പാലക്കാട്: കേന്ദ്രത്തിലെ ബിജെപി ഗവൺമെന്‍റ് ഫാസിസ്റ്റ് ഗവൺമെന്‍റ് ആണെന്ന ബിനോയ് വിശ്വത്തിൻ്റെ അഭിപ്രായത്തോട് സിപിഎമ്മിന് യോജിക്കാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. അഭിപ്രായ വ്യത്യാസം ഉള്ളതിനാലാണ് രണ്ടും രണ്ട് പാർട്ടിയായി പ്രവർത്തിക്കുന്നതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1964ൽ പിളർപ്പുണ്ടായ സമയത്തെ വിയോജിപ്പുകൾ ഇപ്പോൾ ഇല്ല. യോജിപ്പിൻ്റെ മേഖലകളാണ് കൂടുതൽ. കേന്ദ്ര ഗവൺമെൻ്റ് ഫാസിസ്റ്റ് ഗവൺമെൻ്റാണെന്ന അഭിപ്രായം അവർക്ക് ഉണ്ടാവാം. ഞങ്ങൾക്കില്ല'- എകെ ബാലൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാവുമെന്നും പിണറായി വിജയൻ തുടരുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനാവുമോ എന്നാണ് യുഡിഎഫ് ചിന്തിക്കുന്നതെന്നും എകെ ബാലൻ ആരോപിച്ചു.