ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കി. എന്നാല്‍ ഇരുടീമുകളും സെമിയിൽ ഗ്രൂപ്പ് ബിയിൽ നിന്നുള്ള ഏതൊക്കെ ടീമുകളെയാണ് നേരിടേണ്ടി വരികയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പിന്നാലെ അഫ്‌ഗാനിസ്ഥാൻ ടൂർണമെന്‍റിലെ ശക്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിനാല്‍ ജോസ് ബട്‌ലറുടെ ടീം പുറത്തായി. ഇതിനാല്‍ അഫ്‌ഗാന്‍ ഗ്രൂപ്പ് ബിയിൽ നിന്ന് സെമി സാധ്യതാ പ്രതീക്ഷകള്‍ സജീവമാക്കി.
മാർച്ച് 2 ന് നടക്കുന്ന ഇന്ത്യ vs ന്യൂസിലൻഡ് മത്സരത്തിന്‍റെ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രൂപ്പ് എയിലെ അന്തിമ പോയിന്‍റുകള്‍ തീരുമാനമാകുക. എന്നാല്‍ ഗ്രൂപ്പ് ബിയിൽ 3 പോയിന്‍റുകൾ വീതം നേടിയ ദക്ഷിണാഫ്രിക്ക (+2.140), ഓസ്‌ട്രേലിയ (+0.475) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. അഫ്‌ഗാനിസ്ഥാൻ രണ്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
- ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഇതിനകം ഉറപ്പാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതെത്തുന്ന ടീം ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തുന്ന ടീമിനെയാണ് സെമിഫൈനലിൽ നേരിടുക. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തുള്ള ടീം ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനേയും നേരിടും.
- ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും അവരുടെ അവസാന മത്സരങ്ങൾ ജയിക്കുകയും മറുവശത്ത് ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുകയും ചെയ്താൽ, സെമിഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മത്സരം നടക്കാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ കിവീസിനോട് തോറ്റാൽ, രോഹിത്തിന്‍റെ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമി ഫൈനൽ കളിക്കും.
- അഫ്‌ഗാനിസ്ഥാൻ ഓസ്ട്രേലിയയെ തോൽപ്പിക്കുകയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ, ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാൽ ഇന്ത്യ സെമിഫൈനലിൽ അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കേണ്ടിവരും.
- ഇനി അവസാനത്തെ സാധ്യതയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തോറ്റാല്‍ ന്യൂസിലൻഡിനെതിരായ തോൽവി ഇന്ത്യയെ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ നേരിടേണ്ടി വരും. ഇന്ത്യ അവസാന മത്സരത്തിൽ ജയിച്ചാൽ, 'സെമിയിൽ ഓസ്ട്രേലിയ/ദക്ഷിണാഫ്രിക്കയെ നേരിടും. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ എതിരാളിയെ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.