ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം കാണാൻ കുടുംബത്തോടൊപ്പം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. തൻ്റെ ടീമായ കെകെആറിനെ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമായി ഈ സീസണിൽ പതിവായി ഷാറൂഖ് ഖാൻ ഗ്രൗണ്ടിൽ വന്നിരുന്നു. തൻ്റെ ടീമിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇരു ടീമിലുമുളള കളിക്കാരെ വ്യക്തിപരമായി കാണാനും അവരുമായി ഇടപഴകാനും ഷാരൂഖ് ഖാൻ സമയം കണ്ടെത്തിയിരുന്നു.
അതേസമയം കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത് 114 റൺസ് വിജയലക്ഷ്യമാണ്. ചെപ്പോക്കിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിൽ ആണ് കെകെആർ എറിഞ്ഞിട്ടത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസൽ, രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്‌റ്റാർക്, ഹർഷിത് റാണ എന്നിവരുടെ ബൗളിങ് മികവിലാണ് ഹൈദരാബാദിനെ കൊൽക്കത്ത എറിഞ്ഞൊതുക്കിയത്.
Also Read: