ETV Bharat / sports

ഐപിഎല്‍ മതിയാക്കാൻ ദിനേശ് കാര്‍ത്തിക്? ഈ സീസണോടെ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

വെറ്ററൻ വിക്കറ്റ് കീപ്പര്‍ ബാറ്ററും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരവുമായ ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Dinesh Karthik  Dinesh Karthik IPL Retirement  IPL 2024  Dinesh Karthik IPL Career  ദിനേശ് കാര്‍ത്തിക്ക്
Dinesh Karthik Set To Retire From IPL
author img

By ETV Bharat Kerala Team

Published : Mar 7, 2024, 9:57 AM IST

മുംബൈ: വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഈ സീസണോട് കൂടി ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് (Dinesh Karthik Set To Retire From IPL). നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ടീമിന്‍റെ ഭാഗമാണ് 38-കാരനായ താരം. വിരമിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റിലും കമന്‍ററിയിലേക്കും താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ (ഡല്‍ഹി കാപിറ്റല്‍സ്) ഐപിഎല്‍ കരിയര്‍ ആരംഭിച്ച ദിനേശ് കാര്‍ത്തിക്ക് ഇതുവരെയുള്ള 16 സീസണുകളിലായി 6 ഫ്രാഞ്ചൈസികളിലാണ് കളിച്ചിട്ടുള്ളത്. 2009, 2010 വര്‍ഷങ്ങളിലും ഡല്‍ഹിയ്‌ക്കൊപ്പമായിരുന്നു താരത്തിന്‍റെ യാത്ര. 2011ല്‍ കിങ്‌സ് ഇലവൻ പഞ്ചാബിന് (പഞ്ചാബ് കിങ്സ്) വേണ്ടിയും കാര്‍ത്തിക് കളത്തിലിറങ്ങി.

2012, 2013 സീസണുകളില്‍ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്ന ദിനേശ് കാര്‍ത്തിക് 2014ല്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തി. അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കാര്‍ത്തിക് കളിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ രണ്ട് പതിപ്പുകളില്‍ ഗുജറാത്ത് ലയണ്‍സിനായും കാര്‍ത്തിക് കളിക്കാനിറങ്ങി.

2018-2021 വരെയുള്ള നാല് വര്‍ഷക്കാലയളവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ദിനേശ് കാര്‍ത്തിക് കളിച്ചത്. തൊട്ടടുത്ത വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്‍ കരിയറില്‍ 242 മത്സരം കളിച്ച ദിനേശ് കാര്‍ത്തിക് 4516 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 25.81 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. 20 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട് (Dinesh Karthik IPL Stats).

കഴിഞ്ഞ അഞ്ച് പതിപ്പുകളില്‍ 2022ല്‍ മാത്രമാണ് താരത്തിന് ബാറ്റുകൊണ്ട് മികവിലേക്ക് ഉയാരൻ സാധിച്ചത്. കെകെആറില്‍ നിന്നും ആര്‍സിബിയിലേക്ക് താരം എത്തിയ സീസണ്‍ കൂടിയായിരുന്നു ഇത്. ഈ സീസണില്‍ ആര്‍സിബിയുടെ ഫിനിഷറായി കളിച്ച കാര്‍ത്തിക് 16 മത്സരങ്ങളില്‍ നിന്നും 330 റണ്‍സാണ് നേടിയത്.

55 ശരാശരിയില്‍ 183.33 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്‍റെ ബാറ്റിങ് (Dinesh Karthik Stats In IPL 2022). ഈ പ്രകടനത്തിന് പിന്നാലെ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും താരത്തിന് അവസരം ലഭിച്ചു. എന്നാല്‍, ഇന്ത്യയ്‌ക്കായി മൂന്ന് മത്സരം മാത്രം കളിച്ച കാര്‍ത്തിക്കിന് 14 റണ്‍സ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.

Also Read : രോഹിത്തും ഇഷാനും, കോലിയും ഫാഫും അങ്ങ് മാറി നില്‍ക്കണം ; ഏറ്റവും മികച്ച ഓപ്പണിങ് ജോഡി മറ്റ് രണ്ട് താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.